യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അപകീർത്തി പ്രചരണം: ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആലംപാടി: ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ്‌ ആലംപാടിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ച മാഹിൻ ആലംപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തിപരമായ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
മാഹിൻ ആലംപാടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് വാട്സപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്.