മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കുവൈറ്റ് അറ്റോർണി ജനറൽ സാദ് അൽ-സഫ്രാൻ ഉത്തരവിട്ടു.
അന്വേഷണ, തെളിവ് ശേഖരണ രീതികൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, വഞ്ചിക്കപ്പെട്ട ഇരകളെ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനുമായി ഒരു ഏകീകൃത ചട്ടക്കൂട് തയ്യാറാക്കുക എന്നതും ടീമിന്റെ പ്രധാന ദൗത്യങ്ങളിൽ പെടുന്നതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടി ക്രമങ്ങൾ ഏകീകരിക്കുക, മനുഷ്യക്കടത്ത് കേസുകൾ രേഖപ്പെടുത്തുക, അവക്കായി സമഗ്രമായ ഡാറ്റാബേസ് സൃഷ്ടിക്കുക, റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി ഏകോപിപ്പിക്കുക എന്നിവയും ഈ സംഘത്തിന്റെ ചുമതലയില്‍ പെടുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
