ആദ്യ രണ്ട് മണിക്കൂര്‍ യുഡിഎഫ് തരംഗം

വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് തരംഗ സൂചനയാണ് പുറത്ത് വരുന്നത്. ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫ് പിന്നിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമാണ്. കണ്ണൂര്‍, കൊച്ചി കോര്‍പ്പറേഷനുകള്‍ യുഡിഎഫ് ഉറപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്‌ ഒപ്പമാണ്