ബഹ്റൈനിൽ വൈദ്യുതി ജല നിരക്കുകൾ കൂട്ടി, തണുപ്പ്: ഹാഇൽ മേഖലയിലെ സ്കൂള്‍ സമയത്തിൽ മാറ്റം


[] ബഹ്റൈനിൽ വൈദ്യുതി, ജല നിരക്കുകൾ കൂട്ടി. പുതുക്കിയ നിരക്കുകൾ താഴെ പറയുന്നു.
വൈദ്യുതി 29 fils/kwh നിന്ന് 32 fils/kwh ഫിൽസായി വർധിപ്പിക്കും. ജലം 750 fils/m³ നിന്ന് 775 fils/m³ ഫിൽസായുമാണ് നിരക്ക് ഉയർത്തുക. 

[] സൗദി ഹാഇൽ മേഖലയിൽ തീവ്ര തണുപ്പ് തുടരുന്നതിനാൽ മേഖലയിലെ എല്ലാ സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് ഹാഇൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മേഖലാ ഗവർണർ പ്രിൻസ് അബ്ദു‌ൽ അസീസ് ബിൻ സഅദ് ബിൻ അബ്‌ദുൾ അസീസിന്റെ നിർദേശ പ്രകാരമാണിത്.

ജനുവരി 4 മുതൽ 8 വരെയുള്ള ദിവസങ്ങളിലാണ് മാറ്റം പ്രഖ്യാപിച്ചത്. പുതിയ അറിയിപ്പ് പ്രകാരം ക്ലാസുകൾ രാവിലെ 9 മണിക്കും പരീക്ഷകൾ 10 നും ആരംഭിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ചുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.