സൗദി: കിഴക്കന്‍ പ്രവിശ്യയിൽ ഭൂമി കുലുക്കം
സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ ഹറദിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ കിഴക്കായാണ് സംഭവം. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി.
സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകളാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം പുലർച്ചെ 1:11 നാണ് സംഭവം നടന്നത്. സൗദി ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്.
