കടൽ കടന്ന് സൗദി കുതിപ്പ് [] ജിദ്ദ തുറമുഖത്ത് 40.7 ലക്ഷം കപ്റ്റഗൺ ഗുളികകൾ പിടികൂടി
[] കടൽ കടന്ന കുതിപ്പ്:
കപ്പൽ പടയുടെ വളർച്ചയിൽ ജി20 രാജ്യങ്ങളിൽ സൗദി രണ്ടാമത്
[][] ജിദ്ദ തുറമുഖത്ത് കൽക്കരിയുടെ മറവിൽ ലഹരിക്കടത്ത്: പിടികൂടിയത് 40.7 ലക്ഷം കപ്റ്റഗൺ ഗുളികകൾ
[] സമുദ്ര ഗതാഗത മേഖലയിൽ വന്‍ നേട്ടം എത്തിപിടിച്ച് സൗദി അറേബ്യ. കപ്പൽ പടയുടെ വളർച്ച നിരക്കിൽ ജി20 രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 32 ശതമാനത്തിന്റെ വളർച്ചയാണ് 2025ൽ മേഖലയിൽ രേഖപ്പെടുത്തിയത്. 2024 ൽ ഇത് 6.4 ശതമാനമായിരുന്നു. ആഗോളതലത്തിലെ മികച്ച രീതികൾക്കനുസൃതമായി സമുദ്ര ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയെയാണ് നേട്ടം ചൂണ്ടിക്കാട്ടുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പറഞ്ഞു. കൂടാതെ സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതാണ് നേട്ടമെന്നും അതോറിറ്റി വ്യക്തമാക്കി.
[][] ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച 40.7 ലക്ഷം കപ്റ്റഗൺ ഗുളികകൾ പിടികൂടി. സൗദിയിലെ സകാത്ത്, ടാക്സസ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരിവേട്ട നടത്തിയത്. കൽക്കരി കയറ്റുമതിയുടെ മറവിൽ ലഹരി കടത്താനുള്ള ശ്രമമാണ് സാറ്റ്ക പരാജയപ്പെടുത്തിയത്. കൽക്കരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് കപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തത്.
