കറന്‍സി കീറരുത്, മടക്കരുത്, എഴുതരുത്! മാർഗ നിദേശവുമായി യുഎഇ സെൻട്രൽ ബാങ്ക്

[] കറന്‍സി കീറരുത്, മടക്കരുത്, എഴുതരുത്! നോട്ട് ഉപയോഗത്തിൽ മാര്‍ഗ നിർദ്ദേശവുമായി യുഎഇ സെൻട്രൽ ബാങ്ക്
[] സുരക്ഷാ ആശങ്ക: ഇറാന്‍  സർവീസുകൾ നിർത്തി വിമാന കമ്പനികള്‍ 

[] കറന്‍സി കീറരുത്, മടക്കരുത്, എഴുതരുത് 
യുഎഇ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. നോട്ടുകൾ മടക്കി ചുരുട്ടാനോ, അവയിൽ എഴുതാനോ, കീറാനോ പാടില്ലെന്ന് ബാങ്ക് കർശനമായി അറിയിച്ചു. കറൻസിയുടെ മൂല്യവും ഗുണനിലവാരവും നില നിർത്തുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

[][] പ്രക്ഷോഭവും സംഘര്‍ഷവും കാരണം സുരക്ഷ ഭീഷണി പറഞ്ഞ് വിവിധ വിമാന കമ്പനികള്‍ ഇറാന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

എയര്‍ അറേബ്യ, ഫ്ലൈ ദുബൈ, സലാം എയർ തുടങ്ങിയവ ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ഇറാനിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ കമ്പനികള്‍ പ്രസ്താവനയിൽ പറഞ്ഞു. സഹായവും ബദൽ ക്രമീകരണങ്ങളും നൽകാൻ എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും കമ്പനികള്‍ അറിയിച്ചു.