ഉപയോക്താക്കളുടെ യൂസർനെയിം, പൂർണ്ണരൂപത്തിലുള്ള പേര് എന്നിവയും ചോര്‍ന്നു


ഇൻസ്‌റ്റഗ്രാമിൽ  സുരക്ഷാ വീഴ്ച്ച 
1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ചുരുങ്ങിയ സമയം കൊണ്ട് 
സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമില്‍ തരംഗം സൃഷ്ടിച്ച ഇൻസ്റ്റഗ്രാമിൽ ഗുരുതര  സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് സൈബർ സുരക്ഷാ ഏജൻസിയായ 'മാൽവെയർ ബൈറ്റ്സ്' (Malwarebytes) വെളിപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവയടങ്ങുന്ന ഡാറ്റാബേസ് നിലവിൽ ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 2024-ൽ ഉണ്ടായ ഒരു എപിഐ (API) ചോർച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ വീണ്ടും ഹാക്കർമാരുടെ ഫോറങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഉപയോക്താക്കളുടെ യൂസർനെയിം, പൂർണ്ണരൂപത്തിലുള്ള പേര് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.