ഒമാന്‍ സുല്‍ത്താന്‍ സ്ഥാനാരോഹണ വാർഷികം
[] 334 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ
[][] ഇന്ന് മസ്കത്തിലെ രണ്ടിടങ്ങളിൽ വെടിക്കെട്ട്
[] സ്ഥാനാരോഹണ വാർഷിക ദിനത്തിന് മുന്നോടിയായി 334 തടവുകാർക്ക് മാപ്പ് നൽകി ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകിയതായി റോയൽ ഒമാൻ പൊലീസാണ് (ആർഒപി) അറിയിച്ചത്. ഒമാനി പൗരന്മാരും വിദേശ പൗരന്മാരും ഉൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയതെന്ന് ആർഒപി പറഞ്ഞു. തടവുകാരെ കുടുംബങ്ങളെ പരിഗണിച്ചാണ് പ്രഖ്യാപനം. സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം ജനുവരി 11, ഇന്നാണ്.
[][] ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികദിനത്തോടനുബന്ധിച്ച് ഇന്ന് മസ്കത്തിലെ രണ്ടിടങ്ങളിൽ വെടിക്കെട്ട്. സീബ് വിലായത്തിലെ അൽഖൗദ് ഡാമിനരികിൽ രാത്രി എട്ട് മണിക്കും ബൗഷർ വിലായത്തിലെ മസ്കത്ത് മോക്യുമെൻ്റിന് അരികിൽ രാത്രി എട്ടരക്കും വെടിക്കെട്ട് നടക്കും. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷണൽ സെലിബ്രേഷൻസുമായി ചേർന്ന് മസ്കത്ത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാരോഹണ വാർഷികദിനത്തോടനുബന്ധിച്ചുള്ള രാജ്യവ്യാപക ആഘോഷങ്ങളുടെ ഭാഗമായാണിത്.
