ദുബൈ വിശേഷങ്ങൾ
[] ദുബൈ പൊലീസ് കാർണിവലിന് തുടക്കമായി
[][] അപ്പോളോ ഗോക്ക് ഡ്രൈവറില്ല വാഹന പരീക്ഷണ പെർമിറ്റ്
[][][] അൽ വർഖ1 സ്ട്രീറ്റ്:
നവീകരണം പൂർത്തിയായി
[] ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ പോലീസ് കാർണിവലിന് തുടക്കമായി. ദുബൈ സിറ്റി വാക്കിലാണ് കാര്‍ണിവല്‍ വേദി. മൂന്ന് ദിവസം നീളുന്ന പരിപാടി ദിവസവും വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. രാത്രി 10 വരെയാണ് പരിപാടികള്‍. എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമായ വിനോദ പരിപാടികളും സംവേദനാത്മക ആകർഷണങ്ങളും കാർണിവലിൽ അരങ്ങേറുക. പൊതു ജനങ്ങൾക്ക് പോലീസ് സേവനങ്ങളെ കൂടുതൽ സൗഹൃദപരമായി പരിചയപ്പെടാൻ ഇത് സഹായിക്കും.
[][] ദുബൈയിൽ ആദ്യമായി സമ്പൂർണ ഡ്രൈവറില്ല വാഹന പരീക്ഷണ അനുമതി സ്വന്തമാക്കി അപ്പോളോ ഗോ. ബൈദു ഇൻകോർപ്പറേറ്റഡിന്റെ സ്വയംഭരണ റൈഡ് ഹെയിലിംഗ് സേവനമായ അപ്പോളോ ഗോയ്ക്ക് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്നാണ് ഈ അനുമതി ലഭിച്ചത്. ഇതോടെ നഗരത്തിൽ മനുഷ്യ ഡ്രൈവർ ഇല്ലാതെ ഓട്ടോണമസ് വാഹനങ്ങൾ പരീക്ഷിക്കാൻ ഔദ്യോഗിക അംഗീകാരം ലഭിച്ച ഏക സ്ഥാപനമായി അപ്പോളോ ഗോ മാറി.
[][][] ദുബൈ അൽ വർഖ 1 സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റാസൽ അൽ ഖോറിർ ഭാഗത്തേക്ക് നീളുന്ന ഏകദേശം 7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലാണ് നവീകരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി നാല് റൗണ്ട്എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ജംഗ്ഷനുകളാക്കി മാറ്റി. ഇതോടെ പ്രദേശത്തെ ഗതാഗതം കൂടുതൽ സുഗമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
