സംഘര്‍ഷങ്ങള്‍; മുന്‍കരുതലുകള്‍

[] റഷ്യയുടെ ആക്രമണത്തിൽ ഉക്രെയ്‌നിലെ ഖത്തർ എംബസിക്ക് കേടുപാടുകൾ സംഭവിച്ചു
[][] ഇറാനിലെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും കുവൈറ്റ് 

[] കഴിഞ്ഞ രാത്രിയില്‍ നടന്ന റഷ്യൻ ആക്രമണത്തിൽ ഉക്രേനിയൻ തലസ്ഥാനത്തെ തങ്ങളുടെ എംബസിക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും എന്നാൽ ജീവനക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും ഖത്തർ  അറിയിച്ചു. ഇന്നലെ രാത്രി തലസ്ഥാനമായ കൈവിൽ നടന്ന ആക്രമണത്തിൽ ഉക്രെയ്നിലെ എംബസി കെട്ടിടത്തിന് സംഭവിച്ച നാശനഷ്ടങ്ങളിൽ ഖത്തർ അഗാധമായ ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ നയതന്ത്രജ്ഞർക്കോ എംബസി ജീവനക്കാർക്കോ ആർക്കും പരിക്കില്ലെന്ന് ഖത്തർ സ്ഥിരീകരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയം എക്‌സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു.

[][] ഇറാനിൽ കഴിയുന്ന കുവൈറ്റ് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അവിടെ ഒത്തുചേരലുകളോ പ്രകടനങ്ങളോ നടത്തുന്നത് ഒഴിവാക്കണമെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.
എംബസി നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ടെഹ്‌റാനിലെ കുവൈറ്റ് എംബസിയുമായോ ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയ വകുപ്പുകളുമായോ  അടിയന്തര നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൗരന്മാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.