സൗദി വാര്‍ത്തകള്‍
[][] ജബൽ ഉഹ്ദ് വ്യൂപോയിന്റ് പദ്ധതിയിൽ നിരവധി സൗകര്യങ്ങൾ: റിസോർട്ട്, കോട്ട പ്രദേശം, ജ്യോതി ശാസ്ത്ര നിരീക്ഷണ കേന്ദ്രം, ഹൈക്കിങ് പാതകൾ, ചോക്ലേറ്റ് മ്യൂസിയം, സില്ലൈൻ
[] മദീനയിലെ പ്രവാചക പള്ളിയിലെ വിദൂര പഠന സൗകര്യം 2025ൽ പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷത്തിലേറെ വിദ്യാർഥികൾ. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആൻ, വിവിധ ഗ്രന്ഥങ്ങൾ, പ്രവാചക സുന്നത്ത് എന്നിവയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഠിപ്പിച്ചത്. ഈ പരിപാടികളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9.4 ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി. ഏഷ്യയിൽ നിന്ന് 5 ലക്ഷത്തിലധികം വിദ്യാർഥികളും ആഫ്രിക്കയിൽ നിന്നുള്ള 4 ലക്ഷത്തിലധികം വിദ്യാർഥികളും പങ്കെടുത്തു. യൂറോപ്പിൽ നിന്ന് 24,000-ത്തിലധികം വിദ്യാർഥികളിൽ ചേർന്നു. അമേരിക്കൻ നാടുകളിൽ നിന്നുള്ള പ്രവേശനം 10,700 കവിഞ്ഞു. കൂടാതെ, ആസ്ട്രേലിയയിൽ നിന്ന് 793 വിദ്യാർഥികളും പഠിതാക്കളുടെ കൂട്ടത്തിലുണ്ട്.
[][] ചരിത്ര കേന്ദ്രമായ
സൗദിയിലെ മദീനയിൽ ജബൽ ഉഹ്ദ് വ്യൂപോയിൻ്റ് പദ്ധതി നടപ്പിലാക്കുന്നു. നിരവധി സൗകര്യങ്ങൾ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. വെൽനെസ് റിസോർട്ട്, കോട്ട പ്രദേശം, ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം, ഹൈക്കിങ് പാതകൾ, ചോക്ലേറ്റ് മ്യൂസിയം, സിപ്ലൈൻ തുടങ്ങിയ പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജബൽ ഉഹ്ദിന്റെ ചരിത്രപ്രാധാന്യം ഉറപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമാണ് പദ്ധതി. പദ്ധതി പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ നടന്നു വരുന്നു.
