സര്‍വ്വത്ര വ്യാജം, ജാഗ്രതൈ!


[] UAE മുന്നറിയിപ്പ്; ഓൺലൈൻ ഭീഷണികൾക്കെതിരെ ജാഗ്രത പാലിക്കണം
[][] ഓൺലൈൻ നിക്ഷേപ തട്ടിപ്പ്: പ്രവാസിക്ക് നാല് ലക്ഷം ദിർഹം നഷ്ടമായി

[] ഓൺലൈൻ വഴിയുള്ള ഭീഷണികൾക്കും ബ്ലാക്ക്‌മെയിലിങ്ങിനുമെതിരെ താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതരിൽ നിന്ന് ലഭിക്കുന്ന സംശയാസ്‌പദമായ സന്ദേശങ്ങളോടോ ലിങ്കുകളോടോ യാതൊരു കാരണവശാലും പ്രതികരിക്കരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ ആർക്കും കൈമാറരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം ഭീഷണികൾ നേരിടേണ്ടി വന്നാൽ ഒട്ടും വൈകാതെ അധികൃതരെ വിവരമറിയിക്കണമെന്നും സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഓർമ്മിപ്പിച്ചു. സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ ബോധവൽക്കരണം.

[][] ഓൺലൈൻ നിക്ഷേപത്തിലൂടെ വൻ
ലാഭം വാഗ്ദാനം ചെയ്‌തുള്ള തട്ടിപ്പിൽ പെട്ട് യുഎഇയിൽ പ്രവാസിക്ക് നാല് ലക്ഷം ദിർഹം നഷ്‌ടമായി. സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജ പരസ്യത്തിൽ ആകൃഷ്ടനായാണ് ഇദ്ദേഹം വലിയ തുക നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയ്ക്ക് പകരമായി വൻ ലാഭം ലഭിക്കുന്നുണ്ടെന്ന് കാണിക്കുന്ന വ്യാജ ഡിജിറ്റൽ രേഖകൾ നൽകിയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചത്.