ഡ്രോണ്‍ ഫീനിക്സ് പക്ഷി ചിറകിട്ടടിച്ചു; റാസല്‍ ഖൈമ പറന്ന് കയറിയത് ഗിന്നസ് റിക്കാര്‍ഡിലേക്ക്
പുതുവത്സര രാവില്‍ റാസൽഖൈമയുടെ ആകാശത്ത് ഡ്രോണ്‍ ഫീനിക്സ് പക്ഷി ചിറകിട്ടടിച്ചു. അതോടെ റാസല്‍ ഖൈമ ഗിന്നസ് റിക്കാര്‍ഡിലേക്ക് പറന്നു കയറി.
ഡ്രോണുകൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫീനിക്സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദർശനത്തിനാണ് ഈ നേട്ടം. മൾട്ടിറോട്ടർ ഡ്രോണുകൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഫീനിക്സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദർശനത്തിനാണ് ഇന്നലെ റാസല്‍ ഖൈമയില്‍ വന്‍ ജനാവലി സാക്ഷ്യം വഹിച്ചത്.
2,300 ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശത്ത് ഫീനിക്സ് പക്ഷിയുടെ രൂപം വിരിയിച്ചത്. ഇതിൽ ചിറകുകൾക്കായി 1,000 'പൈറോ ഡ്രോണുകൾ' പ്രത്യേകം ഉപയോഗിച്ചു. 'ദ വെൽക്കം' എന്ന പേരിൽ രണ്ടാമതൊരു ദൃശ്യവും ഡ്രോണുകൾ ആകാശത്ത് ഒരുക്കിയിരുന്നു. കടലിൽ നിന്ന് കൈകൾ വിരിച്ചുയരുന്ന ഒരു മനുഷ്യരൂപമായിരുന്നു ഇത്.
