പാണക്കാട് എത്തിയ ഫലസ്തീന്‍ അംബാസഡറെ സാദിഖ് അലി ശിഹാബ് തങ്ങൾ സ്വീകരിച്ചു
ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പാണക്കാട് എത്തിയ ഫലസ്തീന്‍ അംബാസഡറെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സ്വീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
