റമദാന്‍: ദുബൈയില്‍ വീടലങ്കാര മത്സരം വിജയിക്ക് 1 ലക്ഷം ദിർഹം, ആകെ 15 സമ്മാനങ്ങള്‍
വീടുകള്‍ തിളങ്ങട്ടെ,
കീശ നിറയട്ടെ!
ദുബൈയില്‍ വീടലങ്കാര മത്സരം:
വിജയിക്ക് 1 ലക്ഷം ദിർഹം, ആകെ 15 സമ്മാനങ്ങള്‍
'റമദാൻ ഇൻ ദുബൈ' ക്യാമ്പയിനിന്റെ ഭാഗമായാണ് മത്സരം. ദുബെയിലെ താമസക്കാർക്ക് വീടുകളുടെ മുൻഭാഗം ദീപാലങ്കാരങ്ങളാൽ മനോഹരമാക്കി പങ്കെടുക്കാം. അലങ്കാരത്തിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിശ്ചിത ഹാഷ്ടാഗോടെ പങ്കുവച്ചാണ് പങ്കെടുക്കേണ്ടത്. മാർച്ച് 11 വരെ അപേക്ഷ നൽകാം.'Dubai Government Media Office' വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
'കുടുംബ വർഷ'വുമായി ബന്ധപ്പെട്ട തീമുകളാകണമെന്ന് ദുബായുടെ മീഡിയ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ അറിയിച്ചു. ഒന്നാം സ്ഥാനം 100,000 ദിർഹം, രണ്ടാം സ്ഥാനം 80,000 ദിർഹം, മൂന്നാം സ്ഥാനം 60,000 ദിർഹം, നാലാം സ്ഥാനം 40,000 ദിർഹം,
ഈ വർഷം ആകെ 15 ക്യാഷ് പ്രൈസുകൾ നൽകും. 2026 മാർച്ച് 11ന് മുമ്പ് എന്റർ ചെയ്യണം.
