യുഎഇ: മരുന്ന് ചട്ടം മാറ്റി, മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ റെഡി!
ഔഷധ രംഗത്തെ കുത്തക തടയാൻ പുതിയ നിയമവുമായി യുഎഇ
[] അടുത്ത മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു,
2026-29 വരെയുള്ള പ്രധാന തീയതികളാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചത്
[] യുഎഇയിലെ മരുന്ന് വിപണിയിൽ നിലനിൽക്കുന്ന കുത്തക അവസാനിപ്പിക്കാൻ വിപ്ലവകരമായ നടപടിയുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്ററ്. രാജ്യത്ത് വിൽക്കുന്ന ഓരോ മരുന്നിനും ഒന്നിലധികം വിതരണക്കാരെ നിയമിക്കണമെന്ന് നിർബന്ധമാക്കുന്ന പുതിയ സംവിധാനം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇത്തരമൊരു പരിഷ്കാരം ഇതാദ്യമായാണ് യുഎഇ നടപ്പിലാക്കുന്നത്.
വിദേശ മരുന്ന് കമ്പനികൾ തങ്ങളുടെ ഓരോ ഉൽപ്പന്നത്തിനും രാജ്യത്ത് ഒന്നിലധികം അംഗീകൃത ഏജന്റുമാരെ നിയമിക്കണമെന്ന് പുതിയ നിയമം നിർബന്ധമാക്കുന്നു. മുൻപ് ഇത് ഒരു ഏജൻ്റിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു.
വിതരണക്കാർക്കിടയിൽ മത്സരം വർധിക്കുന്നതോടെ മരുന്നുകൾ കൂടുതൽ കുറഞ്ഞ നിരക്കിലും ആകർഷകമായ വിലയിലും പൊതുജനങ്ങൾക്ക് ലഭ്യമാകും.
[] യുഎഇയിലെ പൊതു, സ്വകാര്യ സ്കൂളുകൾക്കായി അടുത്ത മൂന്ന് വർഷത്തേക്കുള്ള (2026-2027, 2027-2028, 2028-2029) അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ സ്ഥിരത കൊണ്ടുവരുന്നതിനും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ദീർഘകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനുമാണ് ഇത്തരമൊരു ദീർഘകാല കലണ്ടർ പുറത്തിറക്കിയത്.
വിദ്യാർത്ഥികൾക്ക് അധ്യയന വർഷത്തിൻ്റെ തുടക്കം:
2026 ഓഗസ്റ്റ് 31,
2027 ഓഗസ്റ്റ് 30,
2028 ഓഗസ്റ്റ് 28.
മിഡ് ടേം ബ്രേക്ക് (ആദ്യ ടേം):
2026 ഒക്ടോബർ 12-18,
2027 ഒക്ടോബർ 11-17,
2028 ഒക്ടോബർ 16-22.
വിദ്യാർത്ഥികൾക്ക് ശൈത്യകാല അവധി:
2026 ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെ,
2027 ഡിസംബർ 13 മുതൽ 2028 ജനുവരി 2 വരെ,
2028 ഡിസംബർ 11 മുതൽ 2029 ജനുവരി 1 വരെ.
വിദ്യാർത്ഥികൾക്ക് സ്പ്രിംഗ് ബ്രേക്ക്:
2027 ഏപ്രിൽ 5-11,
2028 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ,
2029 മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ.
വിദ്യാർത്ഥികൾക്കുള്ള അധ്യയന വർഷാവസാനം:
2027, ജൂലൈ 2,
2028, ജൂൺ 30,
2029, ജൂൺ 29.
