സുപ്രീം കോടതിയുടെ താക്കീത്, വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധം
കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുത്, സുപ്രീം കോടതിയുടെ താക്കീത്.
വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധ മെന്ന് സുപ്രീം കോടതി. കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുത്.
കലാരൂപങ്ങളിലൂടെയോ പ്രസംഗങ്ങളിലൂടെയോ ഏതെങ്കിലും സമുദായത്തെ അപമാനിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രിം കോടതി. മന്ത്രിമാർ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു. നെറ്റ്ഫ്ലിക്സ് സിനിമയായ 'ഗൂഷ്‌ഖോർ പണ്ഡിറ്റി'നെതിരെയുള്ള ഹരജികൾ തീർപ്പാക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. മിയ മുസ്‌ലിംകൾക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിനിടെയാണ് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാന്റെ നിരീക്ഷണം.
