അബുദാബി എയർപോർട്ടിലും ആക്രമണം ഒരു ഏഷ്യൻ വംശജൻ മരിച്ചു, ദുബൈ എയർപോർട്ടിൽ ആക്രമണം: 4 പേർക്ക് പരിക്ക്
ദുബൈ എയർപോർട്ടിൽ ആക്രമണം: 4 പേർക്ക് പരിക്ക്, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ദുബൈ എയർപോർട്ട്
[] അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Zayed International Airport) അപകടം ഉണ്ടായതായി അബുദാബി എയർപോർട്ട്സ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഏഷ്യൻ വംശജനായ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
[] ദുബൈ വിമാനത്താവളത്തില്‍
ഒരു കോൺകോർസിൽ ഉണ്ടായ സംഭവത്തെ തുടർന്ന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി അധികൃതര്‍.സംഭവം വേഗത്തിൽ നിയന്ത്രണ വിധേയമാക്കിയതായി വ്യക്തമാക്കി.
അപകടസാഹചര്യം ഉണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സംഘങ്ങളെ വിന്യസിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സ്ഥിതിഗതികൾ കൈകാര്യം ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റു. ഇവർക്കു തൽക്ഷണം മെഡിക്കൽ സഹായം ലഭ്യമാക്കി. മുൻകരുതൽ പദ്ധതികളുടെ ഭാഗമായി ഭൂരിഭാഗം ടെർമിനലുകളും ഇതിനകം യാത്രക്കാരിൽ നിന്ന് ഒഴിപ്പിച്ചിരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.
