യുഎഇയും കുവൈത്തും റമദാൻ മാസത്തിൽ ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു


[] വിശുദ്ധ റമദാനിൽ തൊഴിലാളികള്‍ക്ക് ജോലി സമരത്തില്‍ ഇളവ് നല്‍കണമെന്ന് യുഎഇ. രാജ്യത്ത് കഴിയുന്ന തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാനിൽ തൊഴിലുടമകൾ സാധാരണ ജോലി സമയം തുടരുകയാണെങ്കിൽ, അത് നിയമലംഘനമായി കണക്കാക്കപ്പെടും. ഇളവ് നല്‍കാതിരിക്കുന്നത് 
 പല വിധത്തിലുള്ള നടപടികള്‍ ക്ഷണിച്ചു വരുത്താന്‍ കാരണമാകും.

[] കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശുദ്ധ റമദാൻ പ്രവൃത്തി സമയം സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. രാവിലെ 8.30 മുതൽ 10.30 വരെയുള്ള സമയത്തിനുള്ളിൽ ഓഫീസ് ആരംഭിക്കാവുന്ന ഫ്ലെക്സിബിൾ സംവിധാനമാണ് നടപ്പാക്കുന്നത്. ജോലിയുടെ ആവശ്യകത അനുസരിച്ച് തുടക്കവും അവസാനവും സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാം.