ദുബൈ എമിറേറ്റ്സ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം



വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദുബൈ എമിറേറ്റ്സ് റോഡിൻ്റെ ഒരു ഭാഗം ഈ വാരാന്ത്യത്തിൽ താൽക്കാലികമായി അടച്ചിടുമെന്ന് യുഎഇ ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. റോഡ് നവീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് ഈ നടപടി. ഫെബ്രുവരി 7, ശനിയാഴ്‌ച രാവിലെ 11:00 മുതൽ ഫെബ്രുവരി 9, തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടും. എമിറേറ്റ്സ് റോഡിലെ അൽ ജാമി റോഡ് (Al Jami Road), അൽ ബദ ഇൻറർസക്ഷൻ (Al Badaa intersection) എന്നീ ഭാഗങ്ങളിലാണ് താത്കാലിക നിയന്ത്രണം
ഏര്‍പ്പെടുത്തുക.