പാതിവില തട്ടിപ്പിൽ പണം വാങ്ങി സ്‌കൂട്ടർ നൽകിയില്ലെന്ന പരാതിയില്‍ എഎൻ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രതികള്‍
ബിജെപി നേതാവിന് കേസ്
പാതിവില തട്ടിപ്പിൽ പണം വാങ്ങി സ്‌കൂട്ടർ നൽകിയില്ലെന്ന പരാതിയില്‍ എഎൻ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പ്രതികള്‍
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പണം വാങ്ങിയിട്ട് സ്കൂട്ടർ നൽകിയില്ലെന്ന പരാതിയിലാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എ എൻ രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വർഷമായിട്ടും വാഹനമോ പണമോ നൽകിയില്ലെന്നാണ് പരാതി.