ഡ്രൈവറില്ല ടാക്സിയില്‍ ദുബൈ കിരീടാവകാശി
ഡ്രൈവര്‍ ഇല്ല ടാക്സിയില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ റാഷിദ് അല്‍ മക്തൂം സഞ്ചരിക്കുന്ന വീഡിയോ പറന്നോടുന്നു. ശൈഖ് ഹംദാന്‍ തന്നെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കുന്ന ശൈഖ് ഹംദാന് ഓട്ടോമാറ്റിക് ആയി നിർദ്ദേശങ്ങൾ ലഭിക്കുന്നത് വീഡിയോയില്‍ കാണാം. ദുബൈ ആര്‍ട്ടിഎ ഡയറക്ടര്‍ കാറിന്റെ പിന്‍ സീറ്റിലുണ്ട്.
ദുബൈ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന ഡ്രൈവര്‍ ഇല്ല ടാക്സികളുടെ പരീക്ഷണയോട്ടം നടക്കുകയാണ് ഇപ്പോള്‍. അതിനിടെയാണ് ബുര്‍ജുല്‍ അറബ് മേഖലയില്‍ കിരീടാവകാശി തന്നെ പരീക്ഷണ സഞ്ചാരത്തിന് എത്തിയത്.
