മോഡിക്കെതിരെ ആഞ്ഞടിച്ചു, പഴയ കേസില്‍ പപ്പു യാദവ് എംപി അറസ്റ്റില്‍
വ്യാജരേഖ ചമച്ച കേസ് ബിഹാർ എംപി പപ്പു യാദവ് അറസ്റ്റിൽ, 30 വര്‍ഷം പഴക്കമുള്ളതാണ് കേസ്. 1995ൽ വ്യാജരേഖ ചമച്ച കേസിലാണ് നടപടി. വഞ്ചനയിലൂടെ വീട് തട്ടി എടുത്തു, പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്.
വിനോദ് ബിഹാരിലാൽ ആണ് പപ്പു യാദവിനെതിരെ പരാതി നൽകിയിരുന്നത്. വെള്ളിയാഴ്‌ച രാത്രി അറസ്റ്റ് ചെയ്യാൻ പോ ലീസ് എത്തിയതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. അതേസമയം, തന്നെ കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പപ്പു യാദവ് ആരോപിച്ചു. രാത്രി പോലീസിനൊപ്പം പോകാൻ കഴിയില്ലെന്നും പപ്പു യാദവ് അറിയിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു.
