വിശേഷ ദിനങ്ങള്‍ പ്രമാണിച്ച് കുവൈത്തില്‍ വിവിധ പരിപാടികള്‍
ഫെബ്രുവരി 25,26 കുവൈത്തിന് ആഘോഷ ദിനങ്ങള്‍. ദേശീയ ദിനവും, വിമോചന ദിനവും രാജ്യം സമുചിതമായി ആഘോഷിച്ചു. വർണ്ണാഭമായിരുന്നു പരിപാടികള്‍.
വിശേഷ ദിനങ്ങള്‍ പ്രമാണിച്ച് രാജ്യത്തുടനീളം വിവിധ ആഘോഷങ്ങള്‍ നടന്നു വരുന്നു. തെരുവുകളിലെ ദീപാലങ്കാരങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്. മാനം മുട്ടെ
ദേശീയ പതാകകള്‍ ഉയർത്തി. വെടിക്കെട്ടുകളും, സാംസ്കാരിക പരിപാടികളും തുടരുന്നു.
ഫെബ്രുവരി 25-ന് ദേശീയ ദിനവും, ഫെബ്രുവരി 26-ന് വിമോചന ദിനവുമായാണ് കുവൈത്ത് ആഘോഷിക്കുന്നത്. പ്രധാന കെട്ടിടങ്ങളും തെരുവുകളും വർണ്ണ വെളിച്ചത്താൽ അലങ്കരിച്ചു. വീടുകളിലും ദേശീയ പതാകകൾ ഉയർത്തുന്നു. ആഘോഷ ഭാഗമായി ആകാശം നിറയ്ക്കുന്ന വെടിക്കെട്ടുകളും, കുവൈത്ത് വ്യോമ സേനയുടെ അഭ്യാസ പ്രകടനങ്ങളും അരങ്ങേറി വരുന്നു.
