ദുബൈയില്‍ VIP യാചകന്‍ പിടിയില്‍
ദുബൈ പോലീസ് യാചകക്കെതിരെ നടപടി കര്‍ശനമാക്കി. വിവിധ മേഖലകളില്‍ നടത്തിയ തിരച്ചിലില്‍ വിശുദ്ധ റമദാനിലെ ആദ്യ ആഴ്ച വലയിലായത് മുപ്പതോളം പേര്‍. ഇതില്‍ മൂന്നു ആഡംബര കാറുകള്‍ സ്വന്തമായുള്ള യാചക മുതലാളിയും ഉള്‍പ്പെടുന്നു.
വിശുദ്ധ റമദാനിനെ മറയാക്കി
പൊതുജനങ്ങളുടെ സഹതാപം കൃത്രിമമായി സ്വാധീനിക്കുകയും അനുകമ്പയെ നിയമവിരുദ്ധമായ നേട്ടത്തിനുള്ള മാർഗമാക്കി മാറ്റുകയും ചെയ്തുവെന്നാരോപിച്ചാണ് മൂന്ന് ആഡംബര കാറുകൾ കൈവശം വച്ചിരുന്ന യാചകനെ ദുബൈ പോലീസിലെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തത്. ഭിക്ഷാടനത്തിനെതിരെ കാമ്പയിൻ ശക്തമാക്കിയിരിക്കയാണ് പോലീസ്.
