ഹൃദ്യമായ ഒത്തുചേരലില്‍ റമദാൻ ആശംസകൾ നേർന്നു പ്രസിഡന്റ്
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ അബുദാബിയിലെ അൽ ബതീൻ കൊട്ടാരം ഇന്നലെ ഹൃദയഹാരിയായ കൂടിക്കാഴ്ചക്ക് വേദിയായി. ഒത്തുകൂടിയവരുടെ കണ്ണ് നിറഞ്ഞു പലപ്പോഴും.
അബുദാബി സ്റ്റെം സെൽ സെന്ററിൽ നിന്നും, ഖലീഫ സിറ്റിയിലെ യാസ് ക്ലിനിക് ഹോസ്പിറ്റലിൽ നിന്നുമുള്ള പ്രതിനിധി സംഘവും, നൂതനമായ സ്റ്റെം സെൽ അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സിച്ച രോഗികളും ഉൾപ്പെടെ നിരവധി പേര്‍ കാരുണ്യ മനസ്സിന് നന്ദി പറയാന്‍ രാഷ്ട്ര നേതാവിന്റെ സംവിധാനത്തില്‍ എത്തുകയായിരുന്നു.
നെഞ്ചോടു ചേര്‍ത്ത് പിടിച്ചും നെറ്റിയില്‍ ചുംബിച്ചു പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അവരെ സ്വീകരിച്ചു.
ഹൃദ്യമായ ഒത്തുചേരലില്‍
റമദാൻ ആശംസകൾ നേർന്നുകൊണ്ട്, എല്ലാവർക്കും ഇത് നന്മയുടെയും അനുഗ്രഹങ്ങളുടെയും ഒരു മാസമായിരിക്കട്ടെ എന്ന് യുഎഇ പ്രസിഡന്റ് ആശംസിച്ചു. അബുദാബി സ്റ്റെം സെൽ സെന്ററിലെയും യാസ് ക്ലിനിക്കിലെയും മെഡിക്കൽ, ശാസ്ത്ര സംഘത്തിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. മാനവികതയ്ക്ക് പ്രയോജനകരമായ പുതിയ ചികിത്സകൾ കണ്ടെത്തുന്നതിൽ ആധുനിക ശാസ്ത്രത്തെ പിന്തുണക്കുന്നതിനുള്ള ദാതാക്കളുടെ മാനുഷിക മനോഭാവത്തെയും പ്രതിബദ്ധതയെയും അഭിനന്ദിച്ചു. ആരോഗ്യത്തിൽ നിക്ഷേപിക്കുന്നത് ജനങ്ങൾക്ക് മികച്ച ഭാവിയിലേക്കുള്ള നിക്ഷേപമാണ്. നേടിയെടുത്ത നേട്ടങ്ങളെയും നൂതന ചികിത്സകളെയും മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിക്കുകയും ചെയ്തു.
