റമദാനിലെ തിരക്ക്: മദീന മസ്ജിദുന്നബവി, മസ്ജിദ് ഖുബ ഇവിടെങ്ങളിലേക്ക് പ്രത്യേക ഷട്ടിൽ സർവീസുകൾ


വിശുദ്ധ റമദാൻ മാസത്തിൽ മദീനയിലെ മസ്ജിദുന്നബവിയിലേക്കും ഖുബാ പള്ളിയിലേക്കും എത്തുന്ന വിശ്വാസികളുടെ യാത്ര സുഗമമാക്കുന്നതിനായി വിപുലമായ ഷട്ടിൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു. മദീന മേഖല വികസന അതോറിറ്റിയാണ് 'മദീന ബസ്' (Madinah Bus) പദ്ധതിക്ക് കീഴിൽ പ്രത്യേക പ്രവർത്തന പ്ലാൻ പുറത്തിറക്കിയത്.

പ്രധാന സ്റ്റേഷനുകൾ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രധാന പോയിന്റുകളിൽ നിന്നാണ് ഷട്ടിൽ സർവീസുകൾ ലഭ്യമാകുക. സ്പോർട്സ് സ്റ്റേഡിയം,
സയ്യിദ് അൽ ശുഹദാ ഏരിയ, അൽ ഖാലിദിയ,
ഷദ സ്റ്റേഷൻ, കിംഗ് ഫഹദ് ഡിസ്ട്രിക്റ്റ്, അൽ ഹദീഖ (ദ ഗാർഡൻ), അൽ സലാം കോളേജ്,
ഹറമൈൻ ട്രെയിൻ സ്റ്റേഷൻ,കൂടാതെ അൽ ആലിയ മേഖലയിൽ നിന്ന് മസ്‌ജിദ് ഖുബായിലേക്ക് നേരിട്ടുള്ള പ്രത്യേക സർവീസും ഉണ്ടായിരിക്കും.