ബാർക് ക്രമക്കേട്: ഡിജിപിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്രം
ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക്കിലെ ക്രമക്കേട് ആരോപണത്തിൽ ഡിജിപിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ബാർക്കിലെ ജീവനക്കാരന് കൈകൂലി നൽകി മലയാളത്തിലെ ടെലിവിഷന്‍ ചാനല്‍ ടിആർപി അനുകൂലമാക്കിയെന്ന കെ.സുധാകരൻ്റെ ചോദ്യത്തിന് ലോക്സഭയിലാണ് മറുപടി. സ്വതന്ത്ര ഏജൻസി വഴി ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി ബാർക് സർക്കാരിനെ അറിയിച്ചെന്നും കേന്ദ്രസഹമന്ത്രി എൽ.മുരുകൻറെ മറുപടി.
