യുദ്ധ ഭാരം, ഇന്ത്യയില്‍ ഇടിത്തീയായി!
[] വിമാന ഇന്ധന വില കുത്തനെ ഉയര്‍ത്തി;
ഇന്ന് കിലോ ലിറ്ററിന് ദില്ലിയിലെ വില 2,07,341 രൂപ, ടിക്കറ്റ് ചാര്‍ജ് കൂടും
[] വാണിജ്യ സിലിണ്ടറിന് 195.50 രൂപയുടെ വില വർധന; ഹോട്ടലുകളില്‍ നിരക്ക് ഉയരും
[] വിമാനയാത്ര ഇനി ചെലവേറും, റെക്കോർഡുകൾ ഭേദിച്ച് വിമാന ഇന്ധനവില വര്‍ധന. ചരിത്രത്തിലാദ്യമായി എടിഎഫ് വില രണ്ട് ലക്ഷത്തിന് മുകളിൽ.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. വിമാന ഇന്ധനത്തിന്റെ വില ഇന്ത്യയില്‍ റെക്കോർഡ് ഉയരത്തിലെത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായാണ് വില വർദ്ധിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനവില രണ്ട് ലക്ഷം രൂപ എന്ന പരിധി കടക്കുന്നത്. 2022-ൽ രേഖപ്പെടുത്തിയ 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായത്.
[] ഗ്യാസ് വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 195.50 രൂപയുടെ വർധന. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഇന്ന് മുതൽ വില കൂടും. 19 കിലോ സിലിണ്ടറിന് ഡൽഹി വില 195.50 രൂപയും കൊൽക്കത്തയിൽ 218 രൂപയും ഉയർന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണ്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇക്കഴിഞ്ഞ മാർച്ച് 7 ന് 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.

Post a Comment
0 Comments