2026ൽ ദുബൈയില്‍ പുതിയ 35 പാര്‍ക്കുകള്‍, ചിലവ് 348 മില്യൺ ദിർഹം

താമസമേഖലകളിൽ പച്ചപ്പ് വിരിച്ചും വിനോദ സൗകര്യങ്ങൾ വർധിപ്പിച്ചും ഈ വർഷം 35 പുതിയ പാർക്കുകൾ കൂടി തുറക്കാൻ ദുബൈ നഗരസഭ ഒരുങ്ങുന്നു. 34.8 കോടി ദിർഹം  ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈ 2040 അർബൻ മാസ്‌റ്റർ പ്ലാനിന്റെ ഭാഗമായുള്ള 'ഗ്രീനറി സ്ട്രാറ്റജി'യുടെയും 2030-ലേക്കുള്ള 'ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ് മാപ്പിന്റെയും' ചുവടുപിടിച്ചാണ് ഈ നീക്കം.

ദുബെയിലെ 23 താമസകേന്ദ്രങ്ങളിലായി ആകെ 3,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്കുകൾ ഒരുങ്ങുന്നത്. ജനങ്ങളുടെ താമസസ്‌ഥലത്തുനിന്ന് വെറും അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്തിൽ ഇത്തരം ഹരിത ഇടങ്ങൾ ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം. മതിൽക്കെട്ടുകളില്ലാത്ത 'ഓപൺ പാർക്ക്' എന്ന രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും തനിമ നിലനിർത്തിക്കൊണ്ടുള്ള നിർമാണരീതിയാണ് ഇവിടെ സ്വീകരിക്കുന്നത്.

Post a Comment

0 Comments