കല്‍ബ നഗരത്തിന് സുഗന്ധ കവാടം വരുന്നു, പനിനീര്‍ തെളിക്കും ചത്വരം ഒരുക്കാന്‍ ഷാർജ ഭരണാധികാരിയുടെ നിര്‍ദേശം
കല്‍ബ നഗരത്തിന് സുഗന്ധ കവാടം വരുന്നു,
പനിനീര്‍ തെളിക്കും ചത്വരം ഒരുക്കാന്‍
ഷാർജ ഭരണാധികാരിയുടെ നിര്‍ദേശം
പടിഞ്ഞാറ് മേഖലയില്‍ നിന്ന് കൽബ നഗരത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നതിനായി വിസ്മയ കവാടം 'പനിനീര്‍ സ്ക്വയർ' നിര്‍മ്മിക്കുന്നു. ചാനലിലെ ഡയറക്‌ട്ട് ലൈന്‍ പരിപാടിയില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നല്‍കിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ചത്വര നിര്‍മ്മാണം.
മധ്യത്തിൽ പനിനീർ തളിക്കുന്ന ഒരു സ്പ്രിംഗ്ലർ സ്ഥാപിച്ചിക്കുന്നു. കാൽനടയാത്രക്കാർക്ക് റോഡിനടിയിലെ ഒരു തുരങ്കത്തിലൂടെ അതിലേക്ക് കടന്ന് മനോഹരമായ സുഗന്ധം ശ്വസിക്കാനുള്ള സൗകര്യവും ഒരുക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ചത്വരം കല്‍ബയിലേക്ക് വന്‍ തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു വിസ്മയ കാഴ്ചയുടെയും ആസ്വാദനത്തിന്റെയും കേന്ദ്രമാവും.

Post a Comment
0 Comments