കഠിനമായിരുന്നു ആ രക്ഷാ ദൗത്യം!

കഠിനമായിരുന്നു ആ രക്ഷാ ദൗത്യം!

ഇറാനില്‍ കുടുങ്ങിയ യുഎസ് പൈലറ്റുമാരെ രക്ഷിക്കാന്‍ ഇറങ്ങിയത് 170 യുഎസ് സൈനിക വിമാനങ്ങള്‍, 45 മണിക്കൂർ നീണ്ട പ്രയത്നം, 
ചിലവ് 500 മില്യന്‍ 

ഇറാനില്‍ കുടുങ്ങിയ യുഎസ് പൈലറ്റുമാരെ രക്ഷിക്കാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ശ്രമം ഏറെ സാഹസികത നിറഞ്ഞതായിരുന്നു. ദൗത്യം നിര്‍വ്വഹിക്കാന്‍ ഇറങ്ങിയത് 170 യുഎസ് സൈനിക വിമാനങ്ങള്‍. അവര്‍ക്ക് 45 മണിക്കൂർ നീണ്ട പ്രയത്നം വേണ്ടി വന്നു. ചിലവ് 500 മില്യന്‍ കടന്നു.

ആറ് നേവി സീൽസ് കമാൻഡോകളാണ് റെസ്‌ക്യൂ മിഷന് നേതൃത്വം നൽകിയതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.  സ്പെഷ്യൽ ഓപ്പറേഷൻ ട്രൂപ്പുകളും മിഷൻ്റെ ഭാഗമായിരുന്നു. പൈലറ്റ് ഒളിച്ചിരുന്നതിന് സമീപ പ്രദേശങ്ങളിൽ ഇടവിട്ട സമയങ്ങളിൽ യുദ്ധവിമാനങ്ങളിൽനിന്ന് ബോംബ് വർഷിച്ചും ഡ്രോൺ ആക്രമണം നടത്തിയും ഇറാൻ സൈന്യത്തിന്റെ ശ്രദ്ധതിരിച്ചായിരുന്നു യജ്ഞം പൂര്‍ത്തിയാക്കിയത്.

Post a Comment

0 Comments