തിരിച്ചടി..

[] ഇറാന്‍ മിസൈല്‍ വര്‍ഷം: അധിനിവേശ ഇസ്രായേൽ നഗരങ്ങൾ തകരുന്നു
[] 'ജനം ഭീതിയോടെ  ബങ്കറുകളിൽ, വിഷം തുപ്പി നെതന്യാഹു' രൂക്ഷ വിമർശനവുമായി ഇസ്രായേലി മുന്‍ പ്രധാനമന്ത്രി 

[] അധിനിവേശ ഇസ്രായേൽ നഗരങ്ങളിൽ ഇറാന്റെ കനത്ത പ്രഹരം, പ്രതിരോധ സംവിധാനങ്ങള്‍ പാളി. ഇറാന്‍ മിസൈല്‍ വര്‍ഷം തുടരുന്നു. ടെൽ അവീവിലും
ഹൈഫയിലുമടക്കമുള്ള പ്രധാന 15 പ്രദേശങ്ങളിൽ ഇസ്രായേലില്‍ മിസൈൽ അക്രമം നടന്നു, 4 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു, 50 ഓളം പേർക്ക് പരിക്ക്. നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരും കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

[] രാജ്യം കടുത്ത യുദ്ധത്തിലൂടെ കടന്നുപോകുമ്പോൾ സ്വന്തം ജനതയെ ഭിന്നിപ്പിക്കാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി നഫ്‌താലി ബെനറ്റ്. ഇസ്രയേൽ സൈന്യം ലബനാനിൽ ഉൾപ്പെടെ ജീവൻമരണ പോരാട്ടം നടത്തുമ്പോൾ നെതന്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും സോഷ്യൽ മീഡിയയിലൂടെ വിഷം വമിക്കുന്ന പ്രസ്‌താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നെതന്യാഹുവിനെതിരെ ബെനറ്റ് ആഞ്ഞടിച്ചത്.

'നമ്മുടെ സൈനികർ ലബനാനിൽ പോരാടുമ്പോഴും ലക്ഷക്കണക്കിന് ഇസ്രയേലികൾ ബങ്കറുകളിൽ ഭീതിയോടെ കഴിയുമ്പോഴും നെതന്യാഹുവും കൂട്ടാളികളും ജനങ്ങളെ ഭിന്നിപ്പിക്കാൻ വിഷം തുപ്പുകയാണ്. ഇത് രാജ്യത്തെ ഉള്ളിൽ നിന്ന് തകർക്കാനേ ഉപകരിക്കൂ' ബെനറ്റ് കുറിച്ചു. മൊറോക്കൻ വംശജരായ ജൂതന്മാർക്കെതിരായ വംശീയ പരാമർശങ്ങളെ നെതന്യാഹു പിന്തുണയ്ക്കുന്നുവെന്നും ഇതിൽ ഇതുവരെ മാപ്പ് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും ബെനറ്റ് ആരോപിച്ചു. ഇസ്രയേലിന് പുറത്താണ് ഇത്തരം പരാമർശങ്ങൾ നടന്നതെങ്കിൽ അത് കടുത്ത സെമിറ്റിക് വിരുദ്ധതയായി കണക്കാക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments