22.3 മെട്രിക് ടൺ അടിയന്തര മെഡിക്കൽ സഹായം ദുബൈ വക ഗസ്സയിലേക്ക്

ആര്‍ദ്രതയോടെ ദുബൈ!

22.3 മെട്രിക് ടൺ അടിയന്തര മെഡിക്കൽ സഹായം ദുബൈ വക  ഗസ്സയിലേക്ക് 

ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര മെഡിക്കൽ സഹായവുമായി ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശപ്രകാരം ദുബൈ ഹ്യൂമാനിറ്റേറിയൻ സംഘടനയാണ് സഹായം അയച്ചത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി സഹകരിച്ച് ഈ സഹായം ഗസ്സയിലേക്ക് എത്തിക്കും. മൊത്തം 22.3 മെട്രിക് ടൺ അത്യാവശ്യ മെഡിക്കൽ
സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ഗസ്സയിലെ ഏകദേശം ഒരു ലക്ഷം ആളുകളുടെ അടിയന്തര ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സഹായം ഉപകരിക്കും. മനുഷ്യാവകാശ സഹായ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ദുബൈയുടെ മറ്റൊരു ഇടപെടലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments