ഡ്രോൺ ആക്രമണം: കുവൈത്തിലെ എണ്ണ മേഖല കെട്ടിട സമുച്ചയത്തിൽ തീപിടുത്തം


കുവൈത്ത് ഷുവൈഖിലെ ഓയിൽ സെക്ടർ കോംപ്ലക്സ് കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല, ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കെപിസി പറഞ്ഞു. മുൻകരുതൽ പദ്ധതി പ്രകാരം കെട്ടിടം ഒഴിപ്പിച്ച ശേഷം, അടിയന്തര സംഘങ്ങൾ സംഭവസ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെയും  എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനം ഈ എണ്ണ മേഖല സമുച്ചയ കെട്ടിടത്തിലാണ്.

Post a Comment

0 Comments