മിസൈൽ അവശിഷ്ടങ്ങൾ വീണു;അബുദാബിയില്‍ 5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്
അബൂദബിയിലെ അജ്ബാൻ പ്രദേശത്ത് മിസൈൽ അവശിഷ്‌ടങ്ങൾ വീണ സംഭവത്തിൽ 7 നേപ്പാൾ പൗരന്മാർക്കും 5 ഇന്ത്യൻ പൗരന്മാർക്കും പരിക്ക് പറ്റിയതായി അധികൃതർ അറിയിച്ചു. ഇതില്‍ ഒരു നേപ്പാൾ പൗരന്റെ പരിക്ക് ഗുരുതരമാണ്. നിലവിലെ സാഹചര്യത്തിൽ അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment
0 Comments