ഹബ്ഷാൻ ഗ്യാസ് പ്ലാന്റ് അക്രമ ശ്രമം; ഒരു ഈജിപ്തുകാരൻ മരിച്ചു, നാല് പേർക്ക് പരിക്ക്

അബുദാബി ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ അക്രമ ശ്രമം യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെത്തുടർന്ന് രണ്ട് തീപിടിത്തങ്ങള്‍ 
ഉണ്ടായി എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവം ഒരു ഈജിപ്ഷ്യൻ പൗരൻ മരിക്കുന്നതിനും നാല് പേർക്ക് നിസ്സാര പരിക്കേൽക്കുന്നതിനും കാരണമായി. പരിക്കേറ്റവര്‍ രണ്ട് പാകിസ്ഥാൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ്. 

അപകട അനന്തര പ്രവര്‍ത്തനങ്ങള്‍,  അടിയന്തര പ്രതികരണ സംഘങ്ങൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്തു,  സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments