സമൂഹത്തിന്റെ സുരക്ഷയാണ് പരമ പ്രധാനമെന്ന് യുഎഇ

സുശക്തം 
സുസജ്ജം
സുരക്ഷിതം
ഇമാറാത്ത്..

ഇറാനിയൻ ആക്രമണങ്ങളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ പൈലറ്റ് അബ്ദുൾ നാസർ അൽ-ഹുമൈദി വ്യക്തമാക്കി. 

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ഒന്നാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. എല്ലാ ദിശകളിലേക്കും പ്രതിരോധിക്കാൻ കഴിവുള്ള ഒരു മൾട്ടി-ലെയേർഡ് സിസ്റ്റത്തെയാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനം ആശ്രയിക്കുന്നത്. 
വിജയകരമായ ഇന്റർസെപ്ഷനുകളുടെ ഭാഗങ്ങൾ വീണ പ്രദേശം സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടൻ നീങ്ങുന്നതായും അൽ-ഹുമൈദി സൂചിപ്പിച്ചു. സമൂഹത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഊന്നിപ്പറഞ്ഞു. ദീർഘ കാലാടിസ്ഥാനത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ രാജ്യം ഒരുക്കിക്കഴിഞ്ഞതായും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments