അമേരിക്കക്ക് ഇന്നലെ നഷ്ടമായത് രണ്ട് യുദ്ധ വിമാനങ്ങള്‍

ട്രംപിന് 'ദുഃഖ വെള്ളി'

ഇന്നലെ, വെള്ളിയാഴ്ച ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരത്തിന്റെ ദിനമായി. മികച്ച ശ്രേണിയിലെ രണ്ട് സൈനിക വിമാനങ്ങള്‍ അമേരിക്കക്ക് നഷ്ടമായി ഇന്നലെ. ഇറാനെതിരായ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍  അമേരിക്കക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി കൂടിയായി ഈ സംഭവങ്ങൾ. 

വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് വ്യോമ സേനയുടെ രണ്ടാമത്തെ യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ഏക പൈലറ്റിനെ രക്ഷപ്പെടുത്തി - യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇറാന് ‍ മുകളിലൂടെ പറന്ന വ്യോമസേനയുടെ ഒരു എഫ്-15ഇ യുദ്ധവിമാനം വെടിവച്ചിട്ട അതേ സമയത്താണ് ഹോർമുസ് കടലിടുക്കിന് സമീപം രണ്ടാമത്തെ എ-10എ വാർത്തോഗ് യുദ്ധവിമാനം തകർന്നതെന്ന് യുഎസ് സ്രോതസ്സുകളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാവിലെ, തെക്കൻ ഇറാനിലെ  പർവതപ്രദേശത്ത് ഒരു അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണുവെന്നും അതിലെ ഒരു ക്രൂ അംഗത്തെ രക്ഷപ്പെടുത്തിയെന്നും മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും യുഎസ് റിപ്പോർട്ടുകൾ പറയുന്നു. വിമാനം തങ്ങളുടെ സൈന്യം വെടിവെച്ചു വീഴ്ത്തിയത് ആണെന്ന് ഇറാന്‍ അവകാശപ്പെട്ടു. 

10-എ വിമാനത്തിന്റെ അപകടത്തെക്കുറിച്ച്, അപകടം എങ്ങനെ, എവിടെ സംഭവിച്ചു എന്നതുൾപ്പെടെ, വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുള്ളൂ.
ഇറാനിൽ വെടിവെച്ചിട്ട യുഎസ് എഫ്-15ഇ (F-15E) പോരാട്ട വിമാനത്തിലെ ഒരു ജീവനക്കാരനെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തിയതായി സിബിഎസ് (CBS) റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്.

Post a Comment

0 Comments