അടിയന്തര സാഹചര്യങ്ങളിൽ ഉടൻ സഹായം; കമ്മ്യൂണിറ്റി റെസ്പോണ്ടർ ആപ്പുമായി അബൂദബി
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കാൻ ലക്ഷ്യമിട്ട് കമ്മ്യൂണിറ്റി റെസ്പോണ്ടർ എന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും സമൂഹത്തിൻ്റെ പങ്കാളിത്തം വർധിപ്പിക്കാനുമാണ് ഈ ആപ്പിൻ്റെ ലക്ഷ്യം. ആപ്പ് വഴി പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ അടിയന്തര സംഭവങ്ങളുമായി ബന്ധിപ്പിക്കാനാകും. അപകടമോ മറ്റേതെങ്കിലും അടിയന്തിര വിഷയങ്ങളോ സംഭവിക്കുമ്പോൾ സമീപത്തുള്ള പരിശീലനം നേടിയ വളണ്ടിയർമാർക്ക് ഉടൻ അലർട്ട് ലഭിക്കുകയും അവർക്ക് ഉടനെ സ്ഥലത്തെത്താൻ സഹായിക്കുകയും ചെയ്യും.

Post a Comment
0 Comments