അബുദാബി ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; ആർക്കും പരിക്കുകളില്ല
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റില്‍ തീപിടിത്തം. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ നീക്കത്തെ വിജയകരമായി പ്രതിരോധിച്ചതിനെത്തുടർന്ന് പ്ലാന്റ് പരിസരത്ത് അവശിഷ്ടങ്ങൾ വീണതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇതിനെത്തുടർന്നുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ നിലവിൽ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

Post a Comment
0 Comments