പശ്ചിമേഷ്യയില്‍ തീക്കളി!
[] കുവൈത്തിൽ ഡ്രോൺ ആക്രമണം;
എണ്ണ ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തം
[] 'തീക്കളി വേണ്ട' അമേരിക്കക്കും ഇസ്രായേലിനുമെതിരെ
യുഎന്നിൽ ആഞ്ഞടിച്ച് റഷ്യ
[] കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തമുണ്ടാവുകയും ഉൽപ്പാദനം തടസ്സപ്പെടുകയും ചെയ്തു. പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയുണ്ടായ ഈ നീക്കം ആഗോള എണ്ണവിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
[] പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അതീവ ഗുരുതരമായിരിക്കെ അമേരിക്കക്കും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി റഷ്യ. മേഖലയെ ഒന്നാകെ ചാമ്പലാക്കുന്ന രീതിയിലുള്ള 'തീക്കളി' ഉടൻ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യൻ സ്ഥിരം പ്രതിനിധി വസിലി നെബെൻസിയ ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment
0 Comments