വയനാട്ടിൽ മുസ്‌ലിം ലീഗ് നിർമിച്ചു നൽകിയ 51 വീടുകളിൽ ഗൃഹപ്രവേശന ചടങ്ങ് പൂർത്തിയായി
ഹൃദയം കൊണ്ട് പണിത സ്നേഹ സൗധങ്ങളാണ്..
വയനാട്ടിൽ മുസ്‌ലിം ലീഗ് നിർമിച്ചു നൽകിയ 51 വീടുകളിൽ ഗൃഹപ്രവേശന ചടങ്ങ് പൂർത്തിയായി
കൽപറ്റ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ചു നൽകിയ വീടുകളിൽ ഗൃഹപ്രവേശന ചടങ്ങുകൾ നടത്തി. ആദ്യഘട്ടത്തിൽ കൈമാറിയ 51 വീടുകളാണ് ഗൃഹപ്രവേശനം നടത്തിയത്. ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹവിരുന്ന് നടന്നു. രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, പികെ ബഷീര്‍ ഉള്‍പ്പെടെ നേതാക്കള്‍ സംബന്ധിച്ചു.

Post a Comment
0 Comments