ചരക്ക് ലോറിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയില്‍! മക്കയിൽ പ്രവാസി പിടിയിൽ

ചരക്ക് ലോറിയിലെ 
രഹസ്യ അറയിൽ ഒളിപ്പിച്ച നിലയില്‍!

മക്കയിൽ പ്രവാസി പിടിയിൽ

ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് അനുമതി പത്രമില്ലാത്തവരെ പുണ്യഭൂമിയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ സുരക്ഷാ സേന പിടികൂടി. ചരക്ക് കൊണ്ടു പോകുന്ന വാഹനത്തിനുള്ളിൽ പ്രത്യേക രഹസ്യ അറകൾ നിർമിച്ചാണ് ഇയാൾ സ്വന്തം രാജ്യക്കാരായ ആളുകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്. ഹജ്ജ് പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിൽ തങ്ങാനും ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാനും ആളുകളെ സഹായിച്ചതിനാണ് ഇയാളെ പിടികൂടിയത്. പിടിയിലായ ഡ്രൈവർക്കെതിരെയും യാത്രക്കാർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments