അജ്‌മാനിൽ ഫാക്ടറിയിൽ തീപ്പിടുത്തം; വന്‍ തുകയുടെ നഷ്ടം, ആളപായമില്ല

അജ്‌മാനിലെ ഇൻഡസ്ട്രിയൽ ഏരിയ ഒന്നില്‍ വന്‍ തീപിടുത്തം. ഭീമന്‍ ബിൽഡിംഗ് മെറ്റീരിയൽസ് ഫാക്ടറിയിൽ ആണ് തീപിടിത്തം ഉണ്ടായത്. അപകട സൂചന പ്രകടമായ ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ ദൂരേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി. കഠിന പ്രയത്നത്തിലൂടെ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയെന്ന് അജ്‌മാൻ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Post a Comment

0 Comments