ചൂരല്‍മലയില്‍ ഗൃഹപ്രവേശനോല്‍സവം..
ഉരുൾ പൊട്ടി ദുരന്തത്തിൽ സർവ്വവും നഷ്‌ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ ആദ്യഘട്ടത്തിലെ 51 വീടുകളിൽ ഗൃഹപ്രവേശനം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മിക്കവരും ഗൃഹ പ്രവേശന ചടങ്ങ് നടത്തി. ഇന്ന് വൈകുന്നേരം നാല് മണിക്ക് താമസക്കാര്‍ ഒരുക്കിയ സത്കാര ചടങ്ങ് നടക്കും. 1060 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിച്ചു നല്‍കിയത്. ഓരോ വീടിനും 8 സെന്റ് വീതം സ്ഥലവും. വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ആവശ്യ വസ്തുക്കളും മുസ്ലിംലീഗ് കമ്മറ്റികള്‍ തന്നെ എത്തിച്ചു നല്‍കിയതും ചേര്‍ത്ത് പിടിക്കലിന്റെ മറ്റൊരു മാതൃകയായി.
മുസ്ലിം ലീഗിന് ഇത് അഭിമാന നിറവിന്റെ ദിനങ്ങളാണ്. ഉരുൾപൊട്ടലുണ്ടായ ആദ്യമണിക്കൂർ മുതൽ രക്ഷാ പ്രവർത്തനത്തിലും പിന്നീട് സമഗ്രപുനരധിവാസത്തിലും സക്രിയമായി ഇടപെട്ട് ദുരന്തഭൂമിയിൽ മുസ്ലിം ലീഗ് സഞ്ചരിച്ചയിടം പുതുവഴിയായി മാറുകയായിരുന്നു. ദുരന്തദിനം ചൂരൽമലയിലെത്തിയ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും സർവ്വം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായ പ്രഖ്യാപനം നടത്തി. ജൂലൈ 30ന് പുലർച്ചെ മുതൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡും മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട ആംബുലൻസുകളും ദുരന്തഭൂമിയിലുണ്ടായിരു ന്നു. രക്ഷാപ്രവർത്തക മുൾപ്പെടെ ആയിരങ്ങൾ ക്ക് വൈറ്റ് ഗാർഡ് നൽകി വന്ന ഭക്ഷണം; പൊലീസ് ഇടപെട്ട് മുടക്കുന്നത് വരെ തുടർന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവർ ക്ക് മുസ്ലിം ലിഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ കളക്ഷൻ സെൻ്റർ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രത്രങ്ങളും മരുന്നുകളും ഫർ ണ്ണിച്ചറുകളും ഗ്യഹോപകരണ ങ്ങളുമടക്കം ഒന്നരക്കോടി രൂപയുടെ വിഭവങ്ങൾ വിതരണം ചെയ്തു.

Post a Comment
0 Comments