ഹൃദ്യം! ശൈഖ് മുഹമ്മദിന്റെ ആ സംഭാഷണം..
ശൈഖ് മുഹമ്മദിന്റെ ആ സംഭാഷണം..
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും റോജർ സീ എന്ന വിദേശ കുട്ടിയും തമ്മിലുള്ള സംഭാഷണ വീഡിയോ വൈറലായി. തന്റെ 'ലൈഫ് തോട്ട് മി' എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് റോജർ സീ എന്ന കുട്ടിക്ക് ശൈഖ് മുഹമ്മദ് സമ്മാനിക്കുകയും ചെയ്തു.
ദുബൈയിയെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആ കുട്ടി നേരത്തെ ശൈഖ് മുഹമ്മദിന് ഹൃദയംഗമമായ സന്ദേശം അയച്ചിരുന്നു. ഇതോടെ ശൈഖ് മുഹമ്മദ് കുട്ടിയെയും രക്ഷിതാക്കളെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, അങ്ങനെയാണ് ഹൃദ്യമായ ആ കൂടിക്കാഴ്ചക്ക് വഴി ഒരുങ്ങിയത്. 'നീ ദുബൈയിയെ മൂന്ന് തവണ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ വായിച്ചു, ദുബൈ നിന്നെയും സ്നേഹിക്കുന്നു' എന്ന് ശൈഖ് മുഹമ്മദ് കുട്ടിയോട് പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു: 'നിങ്ങളെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അവൻ വളരെ മിടുക്കനായ ഒരു ആൺകുട്ടിയാണ്, അവൻ എനിക്ക് എഴുതി, അവൻ ധൈര്യശാലിയാണ്. അവന്റെ കത്ത് ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷിച്ചു.'നിങ്ങളും കുടുംബവും സുഹൃത്തുക്കളും ദുബൈയിലും യുഎഇയിലും എപ്പോഴും സുരക്ഷിതരായിരിക്കും' ശൈഖ് മുഹമ്മദ് പറഞ്ഞു. 'യുഎഇയിൽ എല്ലാവരെയും സുരക്ഷിതരാക്കിയതിന് നന്ദി' എന്ന് കുട്ടി തിരിച്ച് ശൈഖ് മുഹമ്മദിനോട് പറഞ്ഞു.

Post a Comment
0 Comments