മക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ വളഞ്ഞിട്ട് പിടികൂടി [] പാര്‍ക്ക് ചെയ്ത ട്രക്കുകളിൽ നിന്ന് ഡീസൽ ഊറ്റുന്ന സംഘം ദുബൈയിൽ പിടിയിൽ
വളഞ്ഞിട്ട് പിടികൂടി
[] ഇരുട്ടില്‍ പാര്‍ക്ക് ചെയ്ത ട്രക്കുകളിൽ നിന്ന്
ഡീസൽ ഊറ്റുന്ന സംഘം ദുബൈയിൽ പിടിയിൽ
[] മക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ പിന്തുടർന്ന് പിടികൂടി. ചെക്ക് പോയിൻറ് മറികടക്കാൻ മരുഭൂമിയിലൂടെ നടന്ന് രഹസ്യമായി വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ഇവരെ പിന്തുടർന്ന് പിടികൂടിയത്. കടത്താൻ ശ്രമിച്ച ബർമ്മ സ്വദേശിയും 6 പ്രവാസികളും അറസ്റ്റിലായി.
[] പാർക്ക് ചെയ്‌തിരിക്കുന്ന ട്രക്കുകളിൽ നിന്ന് വൻതോതിൽ ഡീസൽ മോഷ്ടിക്കുന്ന സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ജബൽ അലി മേഖല കേന്ദ്രീകരിച്ച് നടന്ന പരമ്പര മോഷണങ്ങൾക്കൊടുവിലാണ് സിറിയൻ സ്വദേശികളായ രണ്ട് അറബ് വംശജരെ പൊലീസ് വലയിലാക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇരുവരെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സിനിമാ സ്റ്റൈല്‍ കവർച്ച, പൊലീസിന്റെ നിരീക്ഷണത്തിൽ കുടുങ്ങി. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു കവർച്ച. വാഹനത്തിന്റെ പിൻഭാഗത്ത് പുറത്തു കാണാത്ത വിധം വലിയ സ്‌റ്റോറേജ് ടാങ്കുകൾ, പമ്പുകൾ, ഹോസുകൾ എന്നിവ പ്രതികൾ സജ്ജീകരിച്ചിരുന്നു.
രാത്രികാലങ്ങളിൽ ഹൈവേകൾക്ക് അരികിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകൾക്ക് സമീപം ഇവർ വാഹനം ഓടിച്ചു നിർത്തും. തുടർന്ന് ട്രക്കുകളുടെ ഇന്ധന ടാങ്കിൻ്റെ മൂടി തകർത്ത് മിനിറ്റുകൾക്കുള്ളിൽ ഡീസൽ സ്വന്തം ടാങ്കിലേക്ക് ഊറ്റിയെടുത്ത് കടന്നുകളയുക, ഇതാണ് പ്രതികളുടെ തട്ടിപ്പ് രീതി.

Post a Comment
0 Comments