ചടുല നീക്കങ്ങള്‍! നയതന്ത്ര നീക്കംശക്തമാക്കി ഇറാൻ, അബ്ബാസ് അരാഗ‌ി മസ്‌കറ്റിൽ


'ഒമാൻ മുൻപും ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിച്ചിരുന്നു,  അതുകൊണ്ട് തന്നെ മസ്‌കറ്റിലെ ഈ കൂടിക്കാഴ്‌ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്'

അബ്ബാസ് അരാഗ്‌ചി നയിക്കുന്ന ഇറാൻ പ്രതിനിധിസംഘം ഒമാൻ്റെ തലസ്ഥാനമായ മസ്‌കറ്റിൽ എത്തി. മേഖലയിലെ സംഘർഷാവസ്ഥയും ഇരു രാജ്യബന്ധങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നയതന്ത്ര ചർച്ചകൾ നടത്താനാണ് സന്ദർശനം. ഒമാനിലെ ഉന്നത നേതാക്കളുമായി അരാഘ്‌ചി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്‌ചയിൽ മധ്യപൂർവേഷ്യയിലെ സുരക്ഷാ പ്രശ്ന‌ങ്ങൾ, സമാധാന ശ്രമങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്‌താൻ സന്ദർശനത്തിന് പിന്നാലെയാണ് ഒമാനിലെ ഈ ദൗത്യയാത്ര. മേഖലയിൽ സംഘർഷം കുറയ്ക്കാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനും ഇറാൻ ശ്രമിക്കുന്നതിൻ്റെയും ഭാഗമാണ് ഈ സന്ദർശനം.

Post a Comment

0 Comments